തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും 25 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ ഏറ്റെടുത്ത് സാങ്കേതിക സർവകലാശാല. എൻജിനീയറിംഗ് കോളേജ് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉപയോഗിച്ചാണ് വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സാങ്കേതിക പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന പദ്ധതികൾ ഏറ്രെടുത്തത്.
നിഷിനായി ഡിസൈൻ ഒഫ് ആർഗുമെന്റേറ്റീവ് ആൻഡ് അസിസ്റ്റീവ് കമ്മ്യൂണിക്കേഷൻ ഉപകരണം നിർമ്മിക്കൽ, ഉപയോഗിച്ച ലാപ്‌ടോപ്പുകൾ നന്നാക്കുക, പൾസ് ഓക്സീമീറ്ററിന്റെ സാങ്കേതിക കൈമാറ്റം, ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ നിർമ്മാണം തുടങ്ങിയ പ്രോജക്ടുകളും സർവകലാശാല ഏറ്റെടുത്തിരുന്നു.