വക്കം: സംസ്ഥാനത്ത് നവംബറിൽ ഭൂമിയുടെ ഡിജിറ്റൽ സർവേ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. വക്കം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാവർക്കും ഭൂമി, എല്ലാ രേഖകളും സ്മാർട്ട് , എല്ലാ സേവനങ്ങളും സ്മാർട്ട് ഇതാണ് സർക്കാർ നയം. ഓഫീസുകൾക്കൊപ്പം ജീവനക്കാരും സ്മാർട്ടാകണമെന്ന് മന്ത്രി പറഞ്ഞു. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ.എ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്, ഗ്രാമ പഞ്ചായത്തംഗം ഫൈസൽ.ടി തുടങ്ങിയവർ സംസാരിച്ചു.