ss

തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രഫി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18നും 35നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം.അപേക്ഷകർ പ്ലസ് ടു പാസായിരിക്കണം. ബിരുദധാരികൾക്ക് മുൻഗണന. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവിന് വിധേയമായി പ്രതിമാസം 800 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.സ്റ്റെനോഗ്രഫി കോഴ്സിനോടൊപ്പം ജനറൽനോളജ്, ജനറൽ ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് എന്നീ വിഷയങ്ങൾക്ക് പ്രത്യേക ക്ളാസുകൾ നൽകും.നവംബർ ഒന്നിന് ആരംഭിക്കുന്ന കോഴ്സിന് താത്പര്യുള്ളവർ ജാതി,വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 27ന് മുൻപ് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ.എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം.