കല്ലമ്പലം: വസ്തുക്കളുടെ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ യുണീക് തണ്ടപ്പേർ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കേരളം ആയിരിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. മടവൂർ വില്ലേജ് ഓഫീസിനായി 44 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ, ജില്ലാ പഞ്ചായത്തംഗം ബേബിസുധ, പഞ്ചായത്ത് പ്രസിഡന്റ് എം. ബിജുകുമാർ, ബ്ലോക്ക്‌ പഞ്ചായത്തംഗം എസ്.ആർ. അഫ്സൽ, ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഡി. ദീപ, മടവൂർ സലിം, എച്ച്. നാസർ, എം. നാസർ, ആർ. അനിൽകുമാർ, അണുക്കാട്ടിൽ ശ്രീകുമാർ, വർക്കല തഹസീൽദാർ ടി. വിനോദ് രാജ്, വില്ലേജ് ഓഫീസർ ടി.എൽ. ഷാലി എന്നിവർ സംസാരിച്ചു.