നെയ്യാറ്റിൻകര: പ്രശസ്ത ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയും ഡോ.ജി.ആർ പബ്ലിക് സ്കൂൾ സ്ഥാപകനുമായ ഡോ. ജി. രാമചന്ദ്രന്റെ 117-ാമത് ജന്മദിനാഘോഷം ഊരൂട്ടുകാല ഡോ.ജി.ആർ പബ്ലിക് സ്കൂളിൽ നടന്നു. പ്രിൻസിപ്പൽ ഡോ. രാജമോഹൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജിംഗ് ട്രസ്റ്രി സിസ്റ്റർ മൈഥിലി അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആർ. എസ് ഹരികുമാർ, സ്കൂൾ മാനേജർ പി. രവിശങ്കർ, വൈസ് പ്രിൻസിപ്പൽ സുബി ഗ്ലാഡ്സ്റ്റൺ, പി.ടി.എ പ്രസിഡന്റ് ശരത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.