veena-george

തിരുവനന്തപുരം : മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യ തലത്തിൽ തന്നെ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലികളിലായി 291 മാനസികാരോഗ്യ ക്ലിനിക്കുകൾ മാസം തോറും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലുമായി പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ നാൽപതിനായിരത്തിലധികം രോഗികൾക്ക് ചികിത്സയും മറ്റ് സേവനങ്ങളും ലഭിക്കുന്നുണ്ടെന്നും ലോകമാനസികാരോഗ്യ ദിന സന്ദേശത്തിൽ മന്ത്രി വ്യക്തമാക്കി.

കൊവിഡ് മൂലമുള്ള മാനസിക സമ്മർദ്ദം അകറ്രാനായി തുടങ്ങിയ 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' എന്ന സൈക്കോ സോഷ്യൽ സപ്പോർട്ട് സേവനങ്ങളുടെ ഭാഗമായി ഇതുവരെ ഒന്നേകാൽ കോടിയിലധികം (1,26,26,854) ഫോൺ കാളുകളിലൂടെ വിദഗ്ദ്ധ സംഘം ജനങ്ങൾക്ക് കരുത്തും ആശ്വാസവും പകർന്നു.