വക്കം: പുനലൂർ - തിരുവനന്തപുരം സെപ്ഷ്യൽ ട്രെയിനിന് കടയ്ക്കാവൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധവുമായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. നിലവിൽ സീസൺ ടിക്കറ്റ് വച്ച് യാത്ര ചെയ്യാവുന്ന ഏക ട്രെയിനാണിത്. ഇവിടെ സ്റ്റോപ്പ് അനുവദിച്ചാൽ തിരുവനന്തപുരത്ത് ജോലിക്ക് പോകുന്ന സാധാരണക്കാർക്ക് ഏറെ പ്രയോജനകരമായിരിക്കും.

കൊവിഡ് കാലത്ത് മറ്റ് ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതിന് വലിയ തുകയാവുകയാണ്. നേരത്തെ റെയിൽവേ ബോർഡ് പ്രസിദ്ധികരിച്ച ടൈംടേബിളിൽ ട്രെയിനിന് കടയ്ക്കാവൂരിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. കടയ്ക്കാവൂരിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാൻ വകുപ്പ് മന്ത്രിയുമായി നേരിൽ സംസാരിച്ച് നടപടിയെടുക്കുമെന്ന് അടൂർ പ്രകാശ് എം.പി പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് ഉറപ്പ് നൽകി.