ബാലരാമപുരം: കാർഷിക സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയോടുള്ള വൈസ് ചാൻസലറുടെ വ്യക്തിവിരോധത്തിനെതിരെയും ജനറൽ സെക്രട്ടറിയുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വെള്ളായണി കാർഷിക കോളേജ് കാമ്പസിൽ ജീവനക്കാർ പ്രതിഷേധിച്ചു. ദക്ഷിണമേഖലാ സെക്രട്ടറി എൻ ആർ. സാജൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്‌തു.പ്രകടനത്തിന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേഷ് കുമാർ, ജെ. അജിത്, വാസുദേവൻ, ശ്രീരാഗ് തുടങ്ങിയവർ നേതൃത്വം നൽകി. ഒരു ജനപ്രതിനിധി അപകീർത്തികരമെന്ന് ആരോപിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സസ്‌പെൻഡ് ചെയ്‌ത് മൂന്നു മാസമായിട്ടും തിരിച്ചെടുക്കാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് പ്രവർത്തകർ പറഞ്ഞു.