ബാലരാമപുരം:കേരളാ കോൺഗ്രസ് (എം) ന്റെ അൻപത്തിയെട്ടാമത് സ്ഥാപക ദിനാഘോഷം ബാലരാമപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. ജില്ലാ ജനറൽ സെക്രട്ടറി സി.ആർ.സുനു പാർട്ടി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.കോവളം നിയോജക മണ്ഡലം പ്രസിഡന്റ് വിജയ മൂർത്തി, നേതാക്കളായ സജിമോൻ,ഫോർജിയ റോബർട്ട്,ബാലരാമപുരം കണ്ണൻ,ജയൻ.പി.ചാണി,ബാലരാമപുരം ജോയി,മണികണ്ഠൻ, ഷെഫീക്ക്, ജസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.