തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയിലെ റാങ്ക് ജേതാക്കളായ എഴുത്തച്ഛൻ കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന 'മികവിന് ആദരം 21' സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.വിസ്‌മയ ആനി വിനോദ് (ഫാം.ഡി),അനു.എം (ബി.ഫാം),അലീർഷ.ആർ (എം.ഫാം) എന്നിവർക്ക് പുരസ്‌കാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.കോളേജിലെ വകുപ്പ് മേധാവികൾക്കും പുരസ്‌കാരം നൽകി.തുഞ്ചൻ സ്‌മാരക പബ്ലിക്ക് സ്‌കൂളിൽ നിന്ന് സി.ബി.എസ്.ഇ പരീക്ഷയിൽ സ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പൂജ കൃഷ്‌ണ,ആനി എന്നീ വിദ്യാർത്ഥികൾക്ക് നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ പുരസ്‌കാരവും ക്യാഷ് അവാർഡും നൽകി.എഴുത്തച്ഛൻ നാഷണൽ അക്കാഡമി സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായ ഗോപിനാഥൻ നായരെ ചടങ്ങിൽ ആദരിച്ചു. മാരായമുട്ടം മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.ഷൈജു എസ്.ധരൻ, എ.പി.പിളള, എൻ.രവീന്ദ്രനാഥ്, സുനിൽകുമാർ, വിൽസൺ മാത്യു, ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.