1

പൂവാർ: ഗാന്ധിമിത്ര മണ്ഡലം കൊല്ലയിൽ ഉപസമിതിയുടെ വാർഷികവും ഗാന്ധിജയന്തി വാരാചരണവും സംഘടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം കൊല്ലയിൽ ഗ്രാമപഞ്ചായത്ത് അംഗം കൊല്ലയിൽ രാജൻ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിലെ ഉന്നത വിജയികളെ നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ എ.ബി. സജു ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഉപസമിതി പ്രസിഡന്റ് ഡി. ശ്രീകുമാർ അദ്ധ്യക്ഷനായി. ബാബുരാജ്, ബി. സുനിൽകുമാർ, കെ. സുരേന്ദ്രൻ, മദനമോഹൻ, മോഹൻ ജയകുമാർ, അനിൽ ജോസഫ്, ക്രിസ്തുദാസ്, എബ്രഹാം എന്നിവർ സംസാരിച്ചു.