d

തിരുവനന്തപുരം:ഫർണിച്ചർ വ്യാപാരത്തിലെ കൊവിഡ്കാല പ്രതിസന്ധി പരിഹരിക്കുന്നതിന് ഫർണിച്ചർ വ്യാപാരികളുടെ സംഘടനയായ ഫുമ്മാ സംഘടിപ്പിക്കുന്ന ഫുമ്മ ഫർണിച്ചർ ഫെസ്റ്റിന്റെ ഭാഗമായുളള സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് 16ന് നടക്കും.മാരുതി ഒാൾട്ടോ കാറാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം 3 സ്‌കൂട്ടറും മൂന്നാം സമ്മാനം 6 ബെഡ്‌റൂം സെറ്റും നാലാം സമ്മാനം 9 സോഫാ സെറ്റുകളും തുടങ്ങി അഞ്ഞൂറിൽപ്പരം സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ നൽകുന്നത്.നറുക്കെടുപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.നറുക്കെടുക്കപ്പെടുന്നവർക്ക് അന്നു തന്നെ സമ്മാനങ്ങളെല്ലാം നൽകുമെന്ന് ഫുമ്മാ ഭാരവാഹികൾ അറിയിച്ചു.