പൂവാർ:തിരുപുറം ഗ്രാമ പഞ്ചായത്തിൽ നെയ്യാറ്റിൻകര ലീഗൽ സർവീസ് അതോറിട്ടിയുടെ സഹകരണത്തോടെ നിയമബോധന കാമ്പെയിൻ ആരംഭിച്ചു.പഞ്ചായത്തുതല ഉദ്ഘാടനം നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.മഹേഷ് നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന ആൽബിൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ്, അഡ്വ.എ.കെ.പ്രതാപൻ, അഡ്വ.എസ്.തുളസി അമ്മ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശുഭദാസ് ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്രിയ പി.ആർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ കെ.വസന്ത,മെമ്പർമാരായ ഷിബു.എൻ,ഗോപാലകൃഷ്ണൻ,ഗിരിജ, മഞ്ചുഷ, ജയകുമാരി,അനിൽകുമാർ,അഖിൽ,പഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ്,കുടുംബശ്രീ ചെയർപേഴ്‌സൺ വിജിത്ര തുടങ്ങിയവർ സംസാരിച്ചു.