k-rajan-nirvahikunnu

കല്ലമ്പലം: വർക്കല മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കിമാറ്റുമെന്ന് മന്ത്രി കെ.രാജൻ. സ്മാർട്ട് വില്ലേജ് ഓഫീസാക്കിമാറ്റിയ കുടവൂർ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കളക്ടർ നവജ്യോത് ഖോസ സ്വാഗതവും വർക്കല താലൂക്ക് ഓഫീസർ ടി.വിനോദ് രാജ് നന്ദിയും പറഞ്ഞു.ജില്ലാപഞ്ചായത്തം​ഗം ടി. ബേബിസുധ,നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബീ രവീന്ദ്രൻ,വൈസ് പ്രസിഡന്റ് എസ്.സാബു,ജിഹാദ്, റഫീഖാ ബീവി,എസ്.സുധീർ,മുല്ലനല്ലൂർ ശിവദാസൻ,ഇ.എം.റഷീദ് തുടങ്ങിയവർ സംസാരിച്ചു.