kseb

തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി കെ.എസ്.ഇ.ബിക്ക് പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. കെ.എസ്.ഇ.ബി എൻജിനിയേഴ്‌സ് അസോസിയേഷന്റെ 68ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വൈദ്യുതിയുടെ ആവശ്യം നിറവേറ്റുന്നതിനായി കൂടുതൽ വൈദ്യുതി ഉത്പാദന നിലയങ്ങൾ സ്ഥാപിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 'ആസന്നമായ ഹൈഡ്രജൻ സമ്പദ് വ്യവസ്ഥയിൽ ഊർജ മേഖലയ്‌ക്കുളള പങ്ക്' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ആർ. ജ്യോതിലാൽ, വി.എസ്.എസിയിലെ പ്രോജക്‌ട് ലീഡർ ഡോ.എം. ഷനിത്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരായിരുന്ന കെ. സുധാകരൻ നായർ, എം. അനിൽ,എൻ.ടി. ജോബ്, സുനിൽ,ജി. ഷാജികുമാർ തുടങ്ങിയവർ സംസാരിച്ചു.

വാർഷിക സമ്മേളനം പ്രസിഡന്റായി സുനിൽ. കെ, ജനറൽ സെക്രട്ടറിയായി ഗീത വി. എസ്, വൈസ് പ്രസിഡന്റുമാരായി ഷാജ്‌കുമാർ. ജി, നാഗരാജ് ഭട്ട്, സെക്രട്ടറിമാരായി എം. മുഹമ്മദ് റാഫി, ഷൈൻ സെബാസ്റ്റ്യൻ, കുഞ്ഞുണ്ണി. പി.എസ്, നിഷാന്ത്. ബി, പ്രമോദ്. എം, ട്രഷററായി സന്തോഷ്. ഇ എന്നിവരെ തിരഞ്ഞെടുത്തു.