sandeep-nair
SANDEEP NAIR

തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ കമ്മിഷൻ കിട്ടിയെന്ന് ഇന്നലെ വൈകിട്ട് മൂന്നിന് പൂജപ്പുര ജയിലിൽ നിന്ന് മോചിതനായ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ പറഞ്ഞു. കൊഫെപോസ പ്രകാരമുള്ള ഒരുവർഷത്തെ കരുതൽത്തടങ്കൽ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സന്ദീപ് പുറത്തിറങ്ങിയത്. കോടതിയുടെ പരിഗണനയിലായതിനാൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ പറയില്ല.

യു.എ.ഇ കോൺസുലേറ്റ് പണം മുടക്കിയ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് ഇടപാടിൽ ബിൽഡറെ പരിചയപ്പെടുത്തിയതിന് തന്റെ അക്കൗണ്ടിലാണ് പണം കിട്ടിയത്. അതിന് നികുതിയും അടച്ചു. താത്പര്യമുള്ള ബിൽഡറെ വയ്‌ക്കാനായിരുന്നു കോൺസുലേറ്റിനും താത്പര്യം. സ്വപ്നയും സരിത്തുമാണ് ശിവശങ്കറിനെ പരിചയപ്പെടുത്തിയത്.

കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. തന്റെ നിരപരാധിത്തം തെളിയിക്കും. ഡോളർ കടത്തിയതായി തനിക്ക് അറിവില്ല. എൻ.ഐ.എ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും സന്ദീപ് പറഞ്ഞു.

കോ​ൺ​സു​ലേ​റ്റ് ​മു​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​സ്വ​പ്ന​യും​ ​സ​രി​ത്തും​ ​മു​ഖ്യ​ ​ആ​സൂ​ത്ര​ക​രാ​യ​ ​ക​ട​ത്തി​ലെ​ ​സ്വ​ർ​ണം​ ​കൈ​മാ​റു​ന്ന​ ​ഇ​ട​നി​ല​ക്കാ​ര​ന്റെ​ ​പ​ങ്കാ​യി​രു​ന്നു​ ​സ​ന്ദീ​പി​ന്.

 മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു

മുഖ്യമന്ത്രി, മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻമന്ത്രി കെ.ടി. ജലീൽ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാൻ ജയിലിലെത്തി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർബന്ധിച്ചു. സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിക്കും ഓഫീസിനും അറിയാമെന്ന് പറയണമെന്നായിരുന്നു ആവശ്യം. കേസിൽ മാപ്പുസാക്ഷിയാക്കാമെന്നായിരുന്നു വാഗ്ദാനം. തന്റെ കട ഉദ്ഘാടനം ചെയ്യാൻ ശ്രീരാമകൃഷ്ണൻ വന്നത് സ്വപ്ന ക്ഷണിച്ചിട്ടല്ല. കോൺസുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യൻ പൗരൻ ഖാലിദിനെ കണ്ടുപരിചയമേയുള്ളൂ.

 സ്വപ്ന ബിസിനസ് പങ്കാളിയല്ല

കുടുംബസുഹൃത്തായ സരിത്ത്, മൂന്നുവർഷം മുൻപാണ് സ്വപ്നയെ പരിചയപ്പെടുത്തിയത്. സ്വപ്നയുമായി ബിസനസ് പങ്കാളിത്തമില്ല. സ്വപ്നയെ സഹായിക്കാനാണ് ബംഗളൂരുവിൽ പോയത്. കൊച്ചിയിലെ ഹോട്ടലുകളിലും ഹോം സ്റ്റേകളിലുമാണ് താമസിച്ചത്. അവിടെനിന്ന് കോയമ്പത്തൂരിലേക്കും പിന്നീട് ബംഗളൂരുവിലേക്കും പോയി. തമിഴ്നാട് ചെക്ക് പോസ്റ്റിൽ പരിശോധനയുണ്ടായിരുന്നെങ്കിലും തമിഴ്നാട് - മഹാരാഷ്ട്ര യാത്രക്കാരാണെന്ന് രേഖ കാട്ടിയതോടെ, കടത്തിവിട്ടു. ബംഗളൂരുവിൽ താമസിച്ചപ്പോൾ യാതൊരു സമ്മർദ്ദവുമുണ്ടായില്ല.