photo

നെടുമങ്ങാട്: എസ്.എൻ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ 41-ാം വാർഷികത്തോടനുബന്ധിച്ച് ക്ലബ് ഡേ ഫുട്ബാൾ സ്റ്റേഡിയത്തിൽ കബഡി ടൂർണമെന്റ് സംഘടിപ്പിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരം കേരള ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു, മുൻ അന്തർദേശീയ കബഡി ഗോൾഡ് മെഡലിസ്റ്റും ജില്ല കബഡി അസോസിയേഷൻ സെക്രട്ടറിയുമായ റോസ് മേരി പ്രസില്ല നേതൃത്വം നൽകി. ടൂർണമെന്റ് വിജയികൾക്ക് ജില്ല കബഡി അസോസിയേഷൻ ട്രഷറർ ഗുലാബ് കുമാർ ട്രോഫികളും കാഷ് അവാർഡ് രാജീവ് ജി.എസ്,സുനിൽകുമാർ എന്നിവരും വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാർ രാജീവിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ നെട്ട വാർഡ് കൗൺസിലർ വിനോദിനി,മുൻ വാർഡ് കൗൺസിലർ കെ.ജെ. ബിനു, മുൻ സെകട്ടറി നെട്ടയിൽ കെ.സജി തുടങ്ങിയവർ പ്രസംഗിച്ചു.ക്ലബ് സെക്രട്ടറി ഗുലാബ് കുമാർ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ എൻ.സുനിൽകുമാർ നന്ദിയും പറഞ്ഞു.