തിരുവനന്തപുരം: ശ്രീസ്വാതി തിരുന്നാൾ സംഗീത കോളേജിലെ റെക്കോർഡിംഗ് തിയേറ്ററിൽ സൗണ്ട് എൻജിനിയർ, എൻജിനിയറിംഗ് അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവ്. ബിരുദം/ഡിപ്ലോമ, പ്രോടൂൾസ്, ലോജിക്സ് തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള സൗണ്ട് എൻജിനിയറെയാണ് ആവശ്യം. ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം/ഡിപ്ലോമ, റെക്കാഡിംഗ് തീയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് എൻജിനിയറിംഗ് അസിസ്റ്റന്റിന്റെ യോഗ്യത. താത്പര്യമുളള ഉദ്യോഗാർത്ഥികൾ നാളെ രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നേരിട്ട് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.