monson

തിരുവനന്തപുരം: കൊച്ചിയിലേപ്പോലെ തിരുവനന്തപുരത്തും ' പുരാവസ്തു' മ്യൂസിയം തുടങ്ങാൻ പദ്ധതിയിട്ടെന്ന് തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ടിവി സംസ്‌കാര ചാനൽ സ്വന്തമാക്കി ചെയർമാൻ ആകാനുള്ള നീക്കം ഇതിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം മൂലം മ്യൂസിയം പദ്ധതി മുന്നോട്ടുപോയില്ല.

ചാനലിന് തിരുവനന്തപുരത്ത് സ്വന്തമായി ഓഫീസുള്ളത് മ്യൂസിയം പദ്ധതിക്ക് ഗുണമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. ചാനൽ ചെർമാനാവാൻ 10കോടി വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ 10 ലക്ഷം രൂപ കൈമാറിയെങ്കിലും നിയമപ്രകാരം ചാനലിന്റെ ചെയർമാനായിട്ടില്ല. ടിവി സംസ്‌കാരയുടെ സ്ഥാപക എം.ഡിയായിരുന്ന ഹരിപ്രസാദിന് പണം നൽകിയതിന് രേഖയുണ്ടെന്നും മോൻസൺ മൊഴി നൽകി. പുരാവസ്തു മ്യൂസിയം തുടങ്ങാനുള്ള നടപടികൾ തലസ്ഥാനത്ത് ആരംഭിച്ചിരുന്നോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ചാനൽ ഉടമകളായ സിഗ്‌നേച്ചർ മീഡിയയുടെ ഓഫിസുകളിൽ മോൻസണെ എത്തിച്ച് തെളിവെടുക്കും. ഇന്നലെ ടി.വി സംസ്കാരയുടെ ഓഫീസിലെത്തിച്ച് തെളിവെടുത്തു.

 മോൻസൺ പണം നൽകിയില്ലെന്ന് ഹരിപ്രസാദ്

അതേസമയം തന്നെ ചെയർമാനാക്കിയാൽ 10 കോടി നൽകാമെന്നു പറഞ്ഞതല്ലാതെ ഒരു രൂപയും മോൻസൺ നൽകിയിട്ടില്ലെന്നാണ് ഹരിപ്രസാദ് പറയുന്നത്. അമേരിക്കൻ സന്ദർശനത്തിനു പോവുകയാണെന്നും ചാനൽ ചെയർമാൻ എന്ന നിലയിലുള്ള പ്രമോഷനു വേണ്ടി ഒരു വിഡിയോ എടുത്തുവയ്ക്കാമെന്നും മോൻസൺ പറഞ്ഞതായും ഹരിപ്രസാദ് മൊഴിനൽകി. പിന്നീട് യുട്യൂബ് ചാനലിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും താൻ ടിവി സംസ്‌കാരയുടെ ചെയർമാനാണെന്ന് മോൻസൺ അവകാശവാദം ഉന്നയിച്ചു. എന്നാൽ നിലവിൽ ചാനലിന്റെ ഉടമസ്ഥാവകാശം ഹരിപ്രസാദിനല്ലെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ വിവരം. ചാനലിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങൾ ഉണ്ട്.

 മോ​ൻ​സ​ണി​ന്റെ​ ​ലാ​പ്ടോ​പ്പും​ ​ശൂ​ന്യം!

കൊ​ച്ചി​:​ ​പു​രാ​വ​സ്തു​ ​ത​ട്ടി​പ്പ് ​കേ​സ് ​പ്ര​തി​ ​മോ​ൻ​സ​ൺ​ ​മാ​വു​ങ്ക​ലി​ന്റെ​ ​ക​ലൂ​രി​ലെ​ ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പി​ടി​ച്ചെ​ടു​ത്ത​ ​ലാ​പ്ടോ​പി​ൽ​ ​നി​ന്ന് ​നി​ർ​ണാ​യ​ക​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭി​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ച​ ​ക്രൈം​ബ്രാ​ഞ്ചി​ന് ​തി​രി​ച്ച​ടി.​ ​വി​വ​ര​ങ്ങ​ൾ​ ​മാ​യി​ച്ചു​ ​ക​ള​ഞ്ഞി​രു​ന്ന​തി​നാ​ൽ​ ​കാ​ര്യ​മാ​യൊ​ന്നും​ ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ 10​ ​കോ​ടി​ ​ത​ട്ടി​യെ​ന്ന് ​പ​രാ​തി​ ​ന​ൽ​കി​യ​വ​ർ​ക്ക് ​മോ​ൻ​സ​ൺ​ ​അ​യ​ച്ച​ ​ഒ​രു​ ​സ​ന്ദേ​ശം​ ​മാ​ത്ര​മാ​ണ് ​ആ​കെ​ ​ല​ഭി​ച്ച​ത്.​ ​ഇ​തു​ ​നേ​ര​ത്തെ​ ​ത​യ്യാ​റാ​ക്കി​യ​ ​ക​രാ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​തു​മാ​ണ്.
പി​ടി​ച്ചെ​ടു​ത്ത​ ​ലാ​പ്ടോ​പ്പും​ ​മ​റ്റ് ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​വി​ദ​ഗ്ദ്ധ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​കൈ​മാ​റും.​ ​നി​ല​വി​ൽ​ ​ശേ​ഖ​രി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​ഒ​ത്തു​നോ​ക്കു​ക​യാ​ണ്.​ ​ഇ​തി​ൽ​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലെ​ ​ഇ​ട​പെ​ട​ലു​ക​ളു​മു​ണ്ട്.​ ​ര​ണ്ടു​മൂ​ന്ന് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​മോ​ൻ​സ​ണി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ൾ​ ​വ്യ​ക്ത​മാ​കു​മെ​ന്നാ​ണ് ​ക്രൈം​ബ്രാ​ഞ്ച് ​പ്ര​തീ​ക്ഷ.
മോ​ൻ​സ​ണി​ന്റെ​ ​മൊ​ഴി​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലും​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​പ​ണം​ ​ബി​നാ​മി​ ​അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യും​ ​നേ​രി​ട്ടും​ ​കൈ​പ്പ​റ്റി​യ​താ​യാ​ണ് ​പ​രാ​തി​ക്കാ​രു​ടെ​ ​മൊ​ഴി​ക​ൾ.​ ​തി​രു​വ​ന​ന്ത​പു​രം​ ​ക്രൈം​ബ്രാ​ഞ്ച് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​ഇ​പ്പോ​ൾ​ ​ചോ​ദ്യം​ചെ​യ്യ​ലും​ ​തെ​ളി​വെ​ടു​പ്പും​ ​ന​ട​ക്കു​ക​യാ​ണ്.
ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് ​ആ​ദാ​യ​ ​നി​കു​തി​വ​കു​പ്പും​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​ബാ​ങ്ക് ​രേ​ഖ​ക​ളും​ ​മ​റ്റും​ ​ആ​ദാ​യ​നി​കു​തി​ ​വ​കു​പ്പ് ​ശേ​ഖ​രി​ച്ചു.​ ​മോ​ൻ​സ​ണി​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ 200​ ​രൂ​പ​യി​ൽ​ ​താ​ഴെ​ ​മാ​ത്ര​മേ​യു​ള്ളൂ.

മോ​ൻ​സ​ണെ​തി​രെ​ ​ഒ​രു​ ​കേ​സ് ​കൂ​ടി
ഡി.​ആ​ർ.​ഡി.​ഒ​യു​ടെ​ ​വ്യാ​ജ​രേ​ഖ​ ​ഉ​ണ്ടാ​ക്കി​യ​തി​ന് ​മോ​ൻ​സ​ൺ​ ​മാ​വു​ങ്ക​ലി​നെ​തി​രെ​ ​ഒ​രു​ ​കേ​സ് ​കൂ​ടി.
കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.​ ​റോ​ക്ക​റ്റ് ​വി​ക്ഷേ​പ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​കോ​ടി​ക​ൾ​ ​വി​ല​മ​തി​ക്കു​ന്ന​ ​രാ​സ​പ​ദാ​ർ​ത്ഥം​ ​കൈ​വ​ശം​ ​വി​ൽ​പ്പ​ന​യ്ക്കാ​യി​ ​ഉ​ണ്ടെ​ന്നു​പ​റ​ഞ്ഞ് ​ഡി.​ആ​ർ.​ഡി.​ഒ.​ ​ശാ​സ്ത്ര​ജ്ഞ​ന്റെ​ ​പേ​രി​ലു​ള്ള​ ​വ്യാ​ജ​ ​രേ​ഖ​യാ​ണ് ​ത​യ്യാ​റാ​ക്കി​യ​ത്.