നെടുമങ്ങാട്:നഗരസഭ മാസ്റ്റർ പ്ലാൻ അവലോകന യോഗം മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്തു.ആക്ഷേപങ്ങളും അഭിപ്രായങ്ങളും ആശങ്കകളും മുഖവിലയ്‌ക്കെടുത്ത് മാസ്റ്റർപ്ലാനിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്ന് മന്ത്രി പറഞ്ഞു.അടുത്ത 20 വർഷത്തെ വികസനം ലക്ഷ്യമിടുന്ന മാസ്റ്റർപ്ലാനിന്റെ അവലോകന യോഗമാണ് ചേർന്നത്. നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജയുടെ അദ്ധ്യക്ഷതയിൽ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി.ഹരികേശൻ നായർ,ബി.സതീശൻ, വസന്തകുമാരി, അജിതകുമാരി, വാർഡ് കൗൺസിലർമാർ, വിവിധ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.