പാറശാല: ഐ.സി.ഡി.എസിന്റെ വാർഷികത്തോടനുബന്ധിച്ച് അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ കൊല്ലയിൽ പഞ്ചായത്തിൽ നടന്ന രണ്ട് ദിവസത്തെ ബ്ലോക്കു തല കാർഷിക പ്രദർശനം കൊല്ലയിൽ പഞ്ചായത്തിൽ പ്രസിഡന്റ് എൻ.എസ്.നവനീത്കുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.താണുപിള്ള, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേർസൺ വി.എസ്.അനില,വാർഡ് മെമ്പർ ബിന്ദു ബാല, ഐ.സി.ഡി.എസ് ഓഫീസർ വിജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.