തിരുവനന്തപുരം:ആധുനിക ഇന്ത്യയുടെ രൂപീകരണത്തിൽ ഗാന്ധിജി വഹിച്ച പങ്ക് ചരിത്രപരമാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഗാന്ധിജിയുടെ പ്രസക്തി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗാന്ധിജിയുടെ ദർശനങ്ങൾ ആധുനിക ഇന്ത്യയിലെ സാമാന്യജനതയെ പഠിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.ഗാന്ധി സ്‌മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു.റോയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റോയ്.ടി.എ,നസീർ ബാബു, അനു കണ്ണനുണ്ണി, വി.കെ.മോഹൻ, വി.എസ്.ഹരീന്ദ്രനാഥ്, പി.ദിനകരൻപിളള തുടങ്ങിയവർ പങ്കെടുത്തു.