
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രിക്കുള്ള ഇക്കണോമിക് ടൈംസിന്റെ ഹെൽത്ത്‌കെയർ പുരസ്‌കാരം കിംസ്‌ഹെൽത്തിന് ലഭിച്ചു. ഒബ്സാട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചികിത്സാമികവിനും കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കും അത്യാധുനിക സജ്ജീകരണത്തിനുമാണ് പുരസ്‌കാരം. പ്രസവപൂർവ ചികിത്സ, പ്രസവം, പ്രസവരക്ഷ എന്നിവയടങ്ങുന്ന ചികിത്സാവിഭാഗമാണ് ഒബ്സാട്രിക്‌സ് ആൻഡ് ഗൈനക്കോളജി. വിദഗ്ധരായ 15 ഡോക്ടർമാരാണ് കിംസ്‌ഹെൽത്തിൽ ഈ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നത്. പുരസ്‌കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് കിംസ്‌ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള അറിയിച്ചു.