നെടുമങ്ങാട്:കേരള പി.എസ്.സി നടത്തിയ പ്രഥമ കെ.എ.എസ് പരീക്ഷയിൽ വെന്നിക്കൊടി പാറിച്ച് നെടുമങ്ങാട്ടുകാർ.അമ്പതോളം പേർ പരീക്ഷ എഴുതിയപ്പോൾ നഗരസഭയിലും പരിസര പ്രദേശങ്ങളിലുമായി മികച്ച വിജയം നേടിയത് പത്തിലേറെ പേരാണ്.പനവൂർ സ്വദേശി സന്ധ്യ ഭിന്നശേഷി വിഭാഗത്തിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയത് ഇരട്ടി മധുരമായി.പൂവത്തൂർ സ്വദേശി ബാല 9 ഉം പത്താംകല്ല് സ്വദേശി ഡോ.സിബി 10 ഉം ആനാട് സ്വദേശി അനന്ത് കുമാർ 11 ഉം ആനാട് സ്വദേശിനി ഗായത്രി 17 ഉം പുതുക്കുളങ്ങര സ്വദേശിനി ശ്രീവിദ്യാ ശ്രീകുമാരൻ 35 ഉം റാങ്കുകൾ കരസ്ഥമാക്കി.വിജയികളിൽ ഒട്ടുമിക്കവരും ഗ്രാമീണ വിദ്യാലയങ്ങളിൽ പഠിച്ചവരാണ്. നെടുമങ്ങാട് എം.എൽ.എയും മന്ത്രിയുമായ അഡ്വ.ജി.ആർ.അനിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും വിജയികളെ വസതിയിൽ സന്ദർശിച്ച് ആദരിച്ചു.