തിരുവനന്തപുരം: പത്ത്,പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എൻ.ഡി.പി യോഗം
ദുബായ് യൂണിയൻ ഡി 2 ശാഖയിലെ വിദ്യാർത്ഥികളെ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ വൈസ് ചെയർമാനും ഡി 2 പ്രസിഡന്റുമായ ശിവദാസൻ പൂവാറിന്റെ അദ്ധ്യക്ഷതയിൽ ദുബായ് 'ഡോനാറ്റെല്ല' ഹോട്ടലിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഡോ.ഇ.പി. ജോൺസൺ നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം സെൻട്രൽ കമ്മിറ്റി സെക്രട്ടറി വചസ്പതി, വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, നസീർ വാടാനപ്പള്ളി, സെൻട്രൽ കമ്മിറ്റി വനിതാ വിംഗ് അദ്ധ്യക്ഷ ഉഷ ശിവദാസൻ, എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ കൺവീനർ സാജൻ സത്യ, ഫിനാൻസ് കൺവീനർ ഷാജി രാഘവൻ, വനിതാവിംഗ് അദ്ധ്യക്ഷ ശീതള ബാബു, കൺവീനർ മിനി ഷാജി, ഡി 2 വൈസ് പ്രസിഡന്റ് സന്തോഷ് ബാബു, മോഹനൻ, സെക്രട്ടറി ജയപ്രകാശൻ, കൗൺസിലർ ജയപ്രകാശ് കപ്ലെങ്ങാട് എന്നിവർ സംസാരിച്ചു.