dd

തിരുവനന്തപുരം: 'അസമത്വ ലോകത്തിലും മാനസികാരോഗ്യം' ഉറപ്പാക്കാം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ലോക മാനസികാരോഗ്യ ദിനമായ ഇന്ന് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗവും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി ഓൺലൈൻ സെമിനാർ സംഘടിപ്പിക്കും.

രാവിലെ 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് ഡോ. എം.പി. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ആമുഖ പ്രഭാഷണം നടത്തും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറാ വർഗീസ്, ഡോ. ടി.വി. അനിൽകുമാർ എന്നിവർ പങ്കെടുക്കും. ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും ഉറപ്പ് വരുത്തണമെന്ന ഓർമ്മപ്പെടുത്തലോടെയാണ് ഇത്തവണ ലോക മാനസികാരോഗ്യദിനം ആചരിക്കുന്നത്.