നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീകമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ചിൽഡ്രൻസ് ഹോം
നടത്തിപ്പുകാരൻ അറസ്റ്റിൽ. ചെമ്പരത്തിവിള മലഞ്ചാണിയിലെ ക്രിസ്ത്യൻ മിഷൻ റിലീസ് ചിൽഡ്രൻസ് ഹോം നടത്തിപ്പുകാരൻ കുളത്തൂർ നല്ലൂർവട്ടം ചെറുനൽപ്പഴിഞ്ഞി ഹൗസിൽ വിൽസണാണ് (56) കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി നെയ്യാറ്റിൻകര പൊലീസിൽ പരാതി വിളിച്ച് പറയുകയും ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ പരാതി നൽകുകയും ചെയ്തതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 5നും 15നും ഇടയിൽ പ്രായമുള്ള 41 കുട്ടികളാണ് ഇവിടെ അന്തേവാസികളായിട്ടുള്ളത്. പ്രതിയെ റിമാൻഡ് ചെയ്തു.