പാറശാല: ലോക പോസ്റ്റൽ ദിനത്തോടനുബന്ധിച്ച് പാറശാല ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പാറശാല പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. സന്ദർശനവുമായി ബന്ധപ്പെട്ട് രാവിലെ 10ന് നടന്ന സമ്മേളനം പാറശാല പോസ്‌റ്റ് മാസ്റ്റർ പ്രിയ ഉദ്ഘാടനം ചെയ്തു. പോസ്‌റ്റുമാൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരെ എസ്.പി.സി കേഡറ്റുകൾ ആദരിച്ചു.
അദ്ധ്യാപകരായ സി.ടി. വിജയൻ, ഷീജ, അരുൺ, അബ്ദുൾ കരീം, ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഒ ഡോ. രമേഷ് കുമാർ സ്വാഗതവും, എ.സി.പി.ഒ രമ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് ശേഷം പോസ്റ്റ് ഓഫീസിൽ നിന്ന് നൽകിയ കാർഡുകളിൽ മുഴുവൻ കേഡറ്റുകളും കത്തെഴുതി. പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനങ്ങൾ ജീവനക്കാർ കേഡറ്റുകൾക്കായി വിശദീകരിച്ചു. കേഡറ്റുകൾ ഉന്നയിച്ച സംശയങ്ങൾക്ക് പോസ്റ്റ് മാസ്റ്റർ മറുപടിയും നൽകി.