akshaya

പാറശാല: സി.പി.എം പാറശാല ലോക്കൽ കമ്മിറ്റിയിലെ തച്ചോട് ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബ്രാഞ്ച് കമ്മിറ്റി അംഗം അനിൽകുമാറിന്റെ മകൾ അക്ഷയ യു.എ എന്ന വിദ്യാർത്ഥിയെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.സതീഷ് എന്നിവർ ചേർന്ന് അനുമോദിച്ചു. ബ്രാഞ്ച് സെക്രട്ടറി ബിനിൽ കുമാർ.ബി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എഡ്വിൻ ജയരാജ്,ശ്രീകല, കരുമാനൂർ വാർഡ് മെമ്പർ അനിതാറാണി, വി.പി.രാജൻ തുടങ്ങിയവർ പങ്കെടുത്തു.