ko

കോവളം: ബി.ജെ.പി കോവളം മണ്ഡലം ജനറൽ സെക്രട്ടറിയായിരിക്കേ നിര്യാതനായ അഭിലാഷിന്റെ കുടുംബത്തിന് ബി.ജെ.പി പ്രവർത്തകർ സമാഹരിച്ച ധനസഹായം കൈമാറി. ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വെങ്ങാനൂർ പനങ്ങോട് മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൾ അഭിലാഷിന്റെ ഭാര്യ സൗമ്യ ചെക്ക് ഏറ്റുവാങ്ങി. കോവളം മണ്ഡലം പ്രസിഡന്റ് അഡ്വ. ജി.കെ. രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, ചെങ്കൽ രാജരേഖരൻ, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണ, സംസ്ഥാന സമിതി അംഗങ്ങളായ കെ.എസ്. സാജൻ, ലതകുമാരി, കട്ടച്ചൽകുഴി രാധാകൃഷ്ണൻ, അഭിലാഷിന്റെ മക്കളായ പാർവതി, പാർവ്വണ, പാർത്ഥൻ എന്നിവരും പങ്കെടുത്തു.