mikav

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ യുവാക്കളുടെ സംഘടനയായ സ്നേഹക്കൂടും കേരള വാണികവൈശ്യ സംഘം വെഞ്ഞാറമൂട് ശാഖയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അഗീകാരം. ബ്ലഡ് ബാങ്ക് എച്ച്.ഒ.ഡി ഡോ. മായാദേവി സ്നേഹക്കൂട് ഓർഗനൈസിംഗ് സെക്രട്ടറി എസ്. ഗോപകുമാറിന് ഉപഹാരം കൈമാറി. ഡോ. മിനി, ഡോ. ഷാനവാസ്, എസ്. രാജേഷ്, ജി.എസ്. വിഷ്ണു, എം.എസ്. കൃഷ്ണനുണ്ണി, ടി.എൽ. വിഷ്ണു, അംബരീഷ് തുടങ്ങിയവർ പങ്കെടുത്തു.