കിളിമാനൂർ: പൊതുപ്രവർത്തനരംഗത്തും നഗരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലയിലും 51 വർഷം തികയുന്ന എ. ഇബ്രാഹിംകുട്ടിയെ ആദരിക്കുന്നതിന്റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന ' സ്നേഹപൂർവം സാറിന് ' എന്ന പരിപാടിയോടനുബന്ധിച്ച് സംഘാടക സമിതി സ്വരൂപിച്ച ചികിത്സാ ധന സഹായ നിധിയുടെ വിതരണോദ്ഘാടനം കെ. മുരളിധരൻ എം.പി നാളെ വൈകിട്ട് 4ന് രാജീവ് ഭവനിൽ നിർവഹിക്കും.കെ.എസ്. ശബരീനാഥൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ. തുളസിധരൻ നായർ സ്വാഗതം പറയും. എ. ഇബ്രാഹിം കുട്ടി, പി. സൊണാൾജ്, എ. ഷിഹാബുദീൻ, ശോഭ, അനശ്വരി പി.ബി, അർച്ചന സഞ്ജു, സിന്ധു രാജീവ്, പി. അനിൽകുമാർ എന്നിവർ പങ്കെടുക്കും.