കാട്ടാക്കട: കിള്ളി - മേച്ചിറ - മണലി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്
എസ്.ഡി.പി.ഐ നേതാക്കളായ കാട്ടാക്കട മണ്ഡലം ജോയിന്റ് സെക്രട്ടറി ജവാദ് കിള്ളിയും മൈലേക്കോണം ബിജുകുമാറും തിങ്കൾ രാവിലെ 9 മുതൽ രാത്രി വരെ കിള്ളി കുരിശടിയിൽ എകദിന നിരാഹാരം നടത്തും. ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് മായംകോട് ബാദുഷ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി ഇർഷാദ് കന്യാകുളങ്ങര ഉദ്ഘാടനം ചെയ്യും. കാട്ടാക്കട മണ്ഡലം ഭാരവാഹികളും ജില്ലാ കമ്മിറ്റി ഭാരവാഹികളും സംസാരിക്കും.