കാട്ടാക്കട: ആന്റി നർക്കോട്ടിക്ക് ആക്ഷൻ കൗൺസിൽ ഒഫ് ഇന്ത്യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കോസ്മോ സൊസൈറ്റിയ്ക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമായി. പഞ്ചായത്തുകളിലെ വാർഡുതലങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽത്ത് വോളണ്ടിയർമാരെ ഉൾപ്പെടുത്തിയായിരിക്കും സൊസൈറ്റികൾക്ക് രൂപം നൽകുക. ലഹരി വിരുദ്ധ ബോധവത്കരണം, വ്യക്തിശുചിത്വം, പരിസര ശുചീകരണം എന്നിവയിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും. ജില്ലാ പഞ്ചായത്തംഗം വിളപ്പിൽ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിളവൂർക്കൽ പഞ്ചായത്തിൽ നടന്ന ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ കള്ളിക്കാട് ബാബു പദ്ധതി വിശദീകരണം നടത്തി. വിവിധ ഗ്രാമ പഞ്ചായത്തംഗങ്ങൾ എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.