വെള്ളനാട്: മഹാത്മാഗാന്ധിയുടെ 152 ാമത് ജന്മദിനത്തോടനുബന്ധിച്ച് അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്‌മൃതി യാത്രഅരുവിക്കര ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാറിന് പതാക കൈമാറി മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. ജലീൽമുഹമ്മദ്, ജനറൽ സെക്രട്ടറിമാരായ സി. ജ്യോതിഷ് കുമാർ, ലാൽറോഷിൻ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി, വെള്ളനാട് ശ്രീകണ്ഠൻ,കമൽരാജ്,പൂവച്ചൽ സുധീർ,എസ്.വി.ഗോപകുമാർ, സത്യദാസ് പൊന്നെടുത്തകുഴി, വെല്ലൂർക്കോണം അനിൽകുമാർ കോട്ടൂർ സന്തോഷ്, എ.കെ. ആഷിർ, ടി.സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. വെള്ളനാട് നടന്ന സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി ആർ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജ്യോതിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ശ്രീകണ്ഠൻ, പൂവച്ചൽ സുധീർ തുടങ്ങിയവർ സംസാരിച്ചു.