df

വർക്കല: കണ്ണമ്പ നവഭാവന ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കാട്രി എം.ഡിയിൽ മൂന്നാം റാങ്ക് നേടിയ ഡോ. പ്രശാന്ത് ശശിവർണൻ, കൊമേഴ്‌ഷ്യൽ പൈലറ്റ് ലൈസൻസ് നേടിയ നടയറ സ്വദേശി ഇഷൻ ഹാഷിം, വർക്കല, ഇടവ, ശിവഗിരി സ്‌കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥാമാക്കിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. ഉദ്ഘാടനം നിർവഹിച്ച വി. ജോയി എം.എൽ.എ പ്രതിഭകൾക്ക് ഉപഹാരം നൽകി. നവഭാവന പ്രസിഡന്റ്‌ അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പ്രിയാ ഗോപൻ, മോഹൻ നായർ, വിജയകുമാരൻ നായർ, ബിജു കുമാർ എന്നിവർ സംസാരിച്ചു.