fg

വർക്കല: കേരള വൈശ്യ ക്ഷേമ സഭ സൗത്ത് സോൺ സമ്മേളനം വർക്കലയിൽ സംസ്ഥാന പ്രസിഡന്റ് പി. രാമസ്വാമി ഉദ്ഘാടനം ചെയ്തു. അനിൽബ്രഹ്മ പോറ്റി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അനിൽകുമാർ, കൃഷ്ണൻ ചെട്ടിയാർ, സുഭാഷ് ദുരൈ സ്വാമി, പ്രകാശ് ഗോപാലകൃഷ്ണൻ ചെട്ടിയാർ, അനിൽകുമാർ നീലം തോട്ടം, ഗീത രാജു, അനന്തുകൃഷ്ണൻ മുണ്ടയ്ക്കൽ,​ ശിവപ്രസാദ് മുളങ്കാടകം, സഞ്ജയ് എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ആദരിക്കൽ കുട്ടികൾക്ക് പഠനോപകരണ വിതരണം എന്നിവയും നടന്നു.