hj

വർക്കല: ഇടവ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാ കിരൺ പദ്ധതിയിലൂടെ 101 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് നൽകുന്ന

മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക്ക്, ജില്ലാ പഞ്ചായത്തംഗം ഗീത നസീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്. കുമാർ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ സുനിത എസ്. ബാബു, എം. സീനത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ഹർഷാദ് സാബു, സി. ബിന്ദു, വി. സതീശൻ, പഞ്ചായത്ത് സെക്രട്ടറി വി. സുബിൻ, കാപ്പിൽ ഷെഫി തുടങ്ങിയവർ സംസാരിച്ചു.