dd

തിരുവനന്തപുരം: ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ചിത്രപ്രദർശനത്തിന് തുടക്കമായി. ഊറ്റുകുഴിയിലെ ഫ്ലോറാ ആർട്ട് ഗാലറിയിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ചിത്രപ്രദർശനം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്ത് കലാകാരന്മാരുടെ സങ്കടങ്ങൾക്ക് അറുതിവരുത്താൻ ഇത്തരം പ്രദർശനങ്ങൾക്ക് കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ചിത്രകാരൻ രവീന്ദ്രൻ​ പുത്തൂർ നന്ദി പറഞ്ഞു. പാണ്ഡുരംഗൻ, കെ.എം. പരശുവയ്ക്കൽ, ആർ. ഗോപിനാഥൻ, രവീന്ദ്രൻ പുത്തൂർ, എൻ.കെ. സുനു കോവളം, രാജൻ അനന്തപുരി എന്നിങ്ങനെ പ്രശസ്തരായ ആറു ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനും വില്പനയ്ക്കുമായി ഒരുക്കിയിട്ടുള്ളത്. വർണ വൈവിദ്ധ്യങ്ങളും രൂപ വ്യതിയാനവും കൊണ്ട് ആരെയും ആകർഷിക്കുന്ന നാൽപത് ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് പ്രദർശന സമയം.