കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിലെ ജലസോത്രസുകൾ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കിസാൻസഭ കടയ്ക്കാവൂർ പഞ്ചായത്ത്‌ കൺവെൻഷൻ ആവശ്യപ്പെട്ടു. കിസാൻ സഭ മണ്ഡലം സെക്രട്ടറി എം. അനിൽ ഉദ്ഘാടനം ചെയ്തു. ഉദയ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അജയകുമാർ, ഷിബു കടയ്ക്കാവൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ. പ്രദീപ്‌ (പ്രസിഡന്റ്‌ ), ഷിബു കടയ്ക്കാവൂർ (സെക്രട്ടറി ), ഉദയ (വൈസ് പ്രസിഡന്റ്‌ ), അജിത്ത് നിലയ്ക്കാമുക്ക് (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.