പൂവാർ: ദേശീയ മത്സ്യതൊഴിലാളി ഫോറം സെക്രട്ടറിയും സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ നേതാവുമായിരുന്ന ടി. പീറ്ററിന്റെ സ്മരണാർത്ഥം കേരളത്തിലെ മത്സ്യതൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ ഫിഷറീസ് കോ ഓർഡിനേഷൻ കൗൺസിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് മുൻ എം.എൽ.എയും ധീവരസഭ ജനറൽ സെക്രട്ടറിയുമായ വി. ദിനകരന് സ്പീക്കർ എം.ബി. രാജേഷ് നൽകി. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ആന്റണി രാജു, ടി.എൻ. പ്രതാാപൻ എം.പി, പി. ചിത്തരഞ്ജൻ എം.എൽ.എ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, ആർ. ആസ്റ്റിൻ ഗോമസ്, പുല്ലുവിള സ്റ്റാൻലി, അഡ്വ. അഡോൾഫ് ജി. മൊറായ്സ്, ജാക്സൻ പൊള്ളയിൽ, ചാൾസ് ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.