മുടപുരം: സി.പി.എം മുടപുരം ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം സി.പി.എം ഏരിയാ കമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പി. വിപിനചന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പ്രിയദർശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം എസ്. ചന്ദ്രൻ, കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ബാബു, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എൻ. രഘു ,പി. പവനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി
ബങ്കിൻ ചന്ദ്രനെ തിരഞ്ഞെടുത്തു.