ചിറയിൻകീഴ്: മലയാളത്തിൽ എട്ട് പുസ്തകങ്ങൾ രചിച്ച വക്കം സുകുമാരനെ കേരളാ സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി വക്കം സുകുമാരനെ ആദരിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, മുൻ മന്ത്രി വി.എസ്. ശിവകുമാർ, മുൻ പി.എസ്.സി മെമ്പർ വി.എസ്. ഹരീന്ദ്രനാഥ്, കെ.പി.സി.സി അംഗം വർക്കല ധനപാലൻ, കേരളാ സ്റ്റേറ്റ് കയർ തൊഴിലാളി ജില്ലാ പ്രസിഡന്റ് ജി. സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി പനത്തുറ പുരുഷോത്തമൻ, ജില്ലാ സെക്രട്ടറി കടയ്ക്കാവൂർ അശോകൻ, എം. മുനീർ, മലയിൻകീഴ് വേണു എന്നിവർ പങ്കെടുത്തു. നിലവിൽ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു.