നെയ്യാറ്റിൻകര: മൂന്ന് വർഷം മുമ്പ് നെയ്യാറ്റിൻകരയിൽ അനുവദിച്ച കുടുംബ കോടതിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് ജനത അഭിഭാഷക വേദി നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ. നീലലോഹിതദാസ്, ജമീല പ്രകാശം, കൊല്ലംകോട് രവീന്ദ്രൻ നായർ, കുളത്തൂർ വിൻസെന്റ്, ടി.കെ. പുരുഷോത്തമൻ, ആര്യ ജെ. ചന്ദ്രൻ, ടി. ഗോപകുമാർ, ബെൻസർ, ആർ. സുന്ദരേശൻ, ആർ. സതീഷ് കുമാർ, ജനതാദൾ (എസ്) മണ്ഡലം പ്രസിഡന്റ്‌ നെല്ലിമൂട് പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു. താലൂക്ക് പ്രസിഡന്റായി ഡി. ടൈറ്റസ്, സെക്രട്ടറിയായി അഖിൽ ജെ. ചന്ദ്രൻ, ട്രഷററായി ടി.എം. സ്റ്റീഫൻ എന്നിവരെ തിരഞ്ഞെടുത്തു.