തിരുവനന്തപുരം: സമൂഹത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും മാനസിക ആരോഗ്യ സാക്ഷരത അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗവും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാനസികാരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ കോളേജുകളിലെ മാനസികാരോഗ്യ വിഭാഗങ്ങൾ എന്നിവയുടെയും പ്രാഥമിക ആരോഗ്യതലം മുതലുള്ള
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഊർജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് ഡോ.രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായി. ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.ആശാ തോമസ്,ഡോ.എ.റംലാബീവി, ഡോ.ബിന്ദു മോഹൻ, ഡോ.സാറാ വർഗീസ്, ഡോ.ടി.വി. അനിൽകുമാർ, ഡോ.മോഹൻ റോയ്, ഡോ.അനൂപ് വിൻസെന്റ്, എസ്.എൽ.സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.