വിതുര:തൊളിക്കോട് തോട്ടുമുക്ക് അഗ്രി തനിമയുടെ നേതൃത്വത്തിൽ പനയ്ക്കോട് എസ്.എൻ.ഡി.പി ഹാളിൽ നടന്ന കാർഷിക സെമിനാർ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്തു. അഗ്രി തനിമ ഡയറക്ടർ സി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.നബാർഡ് ഡി.ഡി.ഒ മീനുഅൻവർ,പനയ്ക്കോട് വാർ‌ഡ്മെമ്പർ സന്ധ്യാനായർ,പുളിമൂട് വാ‌ർഡ് മെമ്പർ ജെ.അശോകൻ, പനയ്ക്കോട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാർ,മുൻ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രകാശ്,പനയ്ക്കോട് വി.കെ.കാണി സ്കൂൾ ഹെഡ്മിസ്ട്രസ് അനിതകുമാരി,അഗ്രി തനിമ ഡയറക്ടർ ജി.ഉദയകുമാർ,സൂസർൻരാജ്, ഐ.സെൽവരാജ് എന്നിവർ പങ്കെടുത്തു. എൻ.സി.അനിൽകുമാർ,മധുലാൽ,ശങ്കർ എന്നിവർ ക്ലാസ് നയിച്ചു.