തിരുവനന്തപുരം: യാത്രക്കാർ കൂടുതൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മലക്കപ്പാറയിലേക്ക് കെ.എസ്.ആർ.ടി.സി കൂടുതൽ ബസ് സർവീസുകൾ നടത്തും. നിലവിൽ ചാലക്കുടി ഡിപ്പോയിൽ നിന്നും യാത്രക്കാരുടെ ആവശ്യപ്രകാരം പ്രതിദിനം ആറ് സർവീസുകളാണ് മലക്കപ്പാറയിലേക്ക് നടത്തുന്നത്.
ചാലക്കുടിയിൽ നിന്നും 30 കിലോ മീറ്റർ അകലെയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം. ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, തുടങ്ങിയവ കണ്ട് കാടിനുള്ളിൽ കൂടിയുള്ള 90 കിലോ മീറ്റർ യാത്രയാണ് മലക്കപ്പാറ സർവീസിന്റെ പ്രത്യേകത. 204 രൂപയാണ് ടിക്കറ്റ് നിരക്ക്.
രാവിലെ 7 മുതൽബസ് സർവീസുകൾ ആരംഭിക്കും. റിസർവേഷൻ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി.