വെള്ളറട: നെയ്യാറ്റിൻകര രൂപതാ രൂപീകരണത്തിന്റെയും പ്രഥമ മെത്രാൻ ഡോ. വിത്സന്റ് സാമുവേലിന്റെയും രജിത ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബർ 1ന് നടക്കും. ഇതോടനുബന്ധിച്ച് പുറത്തിറക്കുന്ന രജിത ജൂബിലി സുവനീയറിന്റെ ലോഗോ പ്രകാശനം ഡോ. വിത്സന്റ് കെ. പീറ്റർ നിർവഹിച്ചു. രൂപതയിലെ 11 ഫെറോനകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉൾപ്പെടുത്തി രജത പ്രഭ മിഷൻ രൂപീകരിച്ചു. യോഗത്തിൽ ഫാ. ജിബിൻ രാജ് അദ്ധ്യക്ഷത വഹിച്ചു.ടി.ജി. രാജേന്ദ്രൻ,​ എം. ബാബുദാസ്,​ തുടങ്ങിയവർ സംസാരിച്ചു.