വിതുര:ചായം അരുവിക്കര മൂല ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വിജയദശമി ആഘോഷം 13 14,15, തീയതികളിൽ നടക്കും. ഗ്രന്ഥപൂജ,ആയുധ- വാഹന പൂജ,എഴുത്തിനിരുത്ത് എന്നിവയോടെ നടക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ്‌ പ്രസിഡന്റ്‌ കെ.അപ്പുകുട്ടൻനായർ അറിയിച്ചു. ദുർഗാഷ്ടമി ദിവസമായ 13ന് വൈകിട്ട് 5:30ന് ദുർഗാഷ്ടമി പൂജ,തുടർന്ന് പൂജ വയ്പ്,6:30ന് അലങ്കാര ദീപാരാധന, മഹാനവമി ദിനമായ 14ന് രാവിലെ 6ന് ആയുധം-വാഹന പൂജവയ്പ് തുടർന്ന് അഭിഷേകങ്ങൾ,9ന് വിശേഷാൽ ദീപാരാധന.വിജയ ദശമിദിനമായ 15ന് രാവിലെ 7ന് പൂജയെടുപ്പ്, 8 മുതൽ വിദ്യാരംഭം.