pravasi

തിരുവനന്തപുരം: പൊരിയുന്ന വെയിലിൽ വിദേശ രാജ്യങ്ങളിൽ പണിയെടുക്കുന്ന മലയാളികൾ കിട്ടുന്ന സമയത്ത് എഴുതുന്നവ അമൂല്യമാണെന്നും അവർ നാടിന്റെ അഭിമാനമാണെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പ്രവാസി മലയാളികളായ കെ.വി.കെ. ബുഖാരിയും നൗഷാദ് മഞ്ഞപ്പാറയും ചേർന്ന് എഴുതിയ 'ഖുബുസ്' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ബുക്കിന്റെ ആദ്യ കോപ്പി പ്രവാസി പ്രവർത്തകനായ സൈനുദ്ദീൻ വർക്കല ഏറ്റുവാങ്ങി. അജന്തയിൽ ചേർന്ന യോഗത്തിൽ ഇൻഡോ-അറബ് ഫ്രണ്ട്ഷിപ് സെന്റർ കോ - ഓർഡിനേറ്റർ കലാപ്രേമി ബഷീർ ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.എം.ജെ.സി സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, ബഹ്‌റൈനിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകൻ സിയാദ് ഏഴംകുളം, ബഹ്‌റൈനിലെ മാദ്ധ്യമ പ്രവർത്തകനായ തേവലക്കര ബാദുഷ, ഓൺലൈൻ എഡിറ്റർ ഗീസ് പീറ്റർ, സകീർ ഹുസൈൻ, തേവലക്കര നാസറുദ്ധീൻ, എം. മുഹമ്മദ്‌ മാഹീൻ എന്നിവർ സംസാരിച്ചു.